എം ലിജുവിനെ കെ പി സി സി ജനറൽ സെക്രട്ടറിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിയമിച്ചു. രാഷ്ട്രീയകാര്യ സമിതിയിൽനിന്ന് ലിജുവിനെ ഒഴിവാക്കിയിട്ടുണ്ട്. മുൻപ് ആലപ്പുഴ ഡി സി സി അധ്യക്ഷനായിരുന്നു ലിജു. അതേസമയം, ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ടി യു രാധാകൃഷ്ണൻ തുടരുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചിട്ടുണ്ട്.