സൂപ്പർ ബ്ലൂ മൂണ്‍ വിസ്മയം ഇന്ന്

At Malayalam
1 Min Read

ഇന്ന് (ഓഗസ്റ്റ് 19) ഉച്ചതിരിഞ്ഞ് 2:26 നാണ് ഈസ്റ്റേണ്‍ ടൈം അനുസരിച്ച് ‘ഫുള്‍ മൂൺ’ ദൃശ്യമാവുക. ഇന്ത്യന്‍ സമയം രാത്രി 11.56 നാണ് ഇവിടെ കണ്ടുതുടങ്ങുക. ഇന്നാരംഭിക്കുന്ന ഈ ആകാശക്കാഴ്ച മൂന്നു ദിവസം തുടരും.

വരാനിരിക്കുന്ന ഫുള്‍ മൂണ്‍ സൂപ്പര്‍മൂണ്‍ ആണ്. 1979 ല്‍ ജ്യോതിശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് നോള്‍ ആണ് ചന്ദ്രന്‍ ഭൂമിയുടെ 90 ശതമാനം അടുത്തെത്തുന്നതിനെ ‘സൂപ്പര്‍മൂൺ’ എന്ന് പേര് നല്‍കിയത്. ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അരികില്‍ എത്തുന്നതിനാലാണ് ഇത്ര പൂര്‍ണതയില്‍ ചന്ദ്രനെ ഭൂമിയില്‍ നിന്ന് നഗ്‌നനേത്രങ്ങള്‍ കൊണ്ട് ദര്‍ശിക്കാന്‍ കഴിയുക. ഈ വര്‍ഷം ദൃശ്യമാകാനിരിക്കുന്ന നാലു സൂപ്പര്‍മൂണുകളില്‍ ആദ്യത്തേതാണ് ഇന്ന് ദര്‍ശിക്കാനാകുക.

സെപ്റ്റംബറിലും ഒക്ടോബറിലും സൂപ്പര്‍മൂണുകള്‍ വീണ്ടും ആവര്‍ത്തിക്കും. ഓഗസ്റ്റ് 19ലെ സൂപ്പര്‍മൂണ്‍ എന്നത് ‘ബ്ലൂ മൂണ്‍’ കൂടിയാണ് എന്ന സവിശേഷതയും നിലനില്‍ക്കുന്നു. ഭൂമിയില്‍ നിന്നുള്ള കാഴ്ചയില്‍ ചന്ദ്രന്റെ കൂടുതല്‍ വലിപ്പവും വെളിച്ചവുമാണ് സൂപ്പര്‍മൂണുകളെ സവിശേഷമാക്കുന്നത്. 30 ശതമാനം അധികം ബ്രൈറ്റ്‌നസും 14 ശതമാനം അധികവലിപ്പവുമുള്ള ചന്ദ്രനെയാകും സൂപ്പര്‍മൂണ്‍ ദിനത്തില്‍ ദര്‍ശിക്കാനാവുക.

ബ്ലൂ മൂണുകള്‍ രണ്ടു തരത്തിലുണ്ട്. ഇതിന് നീല നിറവുമായി ബന്ധമൊന്നുമില്ല. നാല് ഫുള്‍ മൂണുകളുള്ള ഒരു സീസണിലെ മൂന്നാമത്തെ ഫുള്‍ മൂണിനെയാണ് സാധാരണ ബ്ലൂ മൂണ്‍ എന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള ഫുള്‍ മൂണാണ് ഇന്ന് കാണാനാവുക.

- Advertisement -

ഒരു കലണ്ടര്‍ മാസത്തിനിടെ ദൃശ്യമാകുന്ന രണ്ടാമത്തെ ഫുള്‍ മൂണും ബ്ലൂ മൂണ്‍ എന്നുതന്നെയാണ് അറിയപ്പെടുന്നത്. 1528 ലാണ് ആദ്യ ബ്ലൂ മൂണ്‍ രേഖപ്പെടുത്തിയത് എന്നാണ് പറയപ്പെടുന്നത്. 1940 കളിലാണ് മാസത്തിലെ രണ്ടാം ഫുള്‍ മൂണിനെ ബ്ലൂ മൂണ്‍ എന്നു വിളിക്കാനാരംഭിച്ചത്. ഇന്ന് വരാനിരിക്കുന്ന ‘സൂപ്പര്‍മൂണ്‍ ബ്ലൂ മൂണ്‍’ ലോകമെമ്പാടും കാണാനാകും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment