പട്ടികജാതി-പട്ടികവർഗ പദ്ധതികളുടെ ജില്ലാതല അവലോകനം ബുധനാഴ്ച

At Malayalam
1 Min Read

പട്ടികജാതി- പട്ടികവർഗ- പിന്നാക്ക ക്ഷേമ വകുപ്പുകളിലെ പദ്ധതികളുടെ ജില്ലാ തല അവലോകനം മന്ത്രി ഒ ആർ കേളുവിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 21 ബുധനാഴ്ച നടക്കും. ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 11ന് ചേരുന്ന യോഗത്തിൽ എം എൽ എമാരും പങ്കെടുക്കും.

ജില്ലയുടെ അടിസ്ഥാന വിവരങ്ങളും, ഭൂരഹിതർ, ഭവനരഹിതർ, അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങൾ, പട്ടികജാതി- പട്ടികവർഗ മേഖലയിലെ മൊത്തം വകയിരുത്തൽ, ചെലവഴിക്കൽ, ജില്ലാതല വികസന സാധ്യതകളും പ്രശ്‌നങ്ങളും എന്നീ വിഷയങ്ങൾ യോഗത്തിൽ അവലോകനം ചെയ്യും.

- Advertisement -

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ജില്ല കളക്ടർ അനുകുമാരി , വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥർ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർമാർ, പ്രൊജക്റ്റ് ഓഫീസർ ഐടിഡിപി നെടുമങ്ങാട്, പി സി ടി സി , ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാർ, എം ആർ എസ്., ഐ ടി ഐ – കൾ, പി ഇ ടി സി എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുക്കും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment