കയർ പെൻഷൻ കൈപ്പറ്റുന്നവർ ഓഗസ്റ്റ് 24നകം  മസ്റ്റർ ചെയ്യണം

At Malayalam
0 Min Read

കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും നിലവിൽ പെൻഷൻ കൈപ്പറ്റി കൊണ്ടിരിക്കുന്ന എല്ലാ ഗുണഭോക്താക്കളും ആഗസ്റ്റ് 24 ന് മുമ്പ് ആധാർ കാർഡും പെൻഷൻ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിൽ എത്തി 2024 വാർഷിക മസ്റ്റർ നടത്തേണ്ടതാണ്.

മസ്റ്ററിംഗ് ശരിയായില്ലെങ്കിൽ മസ്റ്റർ ഫെയിൽഡ് റിപ്പോർട്ടും ലൈഫ് സർട്ടിഫിക്കറ്റും സഹിതം ക്ഷേമനിധി ബോർഡിന്റെ ബന്ധപ്പെട്ട ഓഫീസിൽ 
സമർപ്പിക്കണം. മസ്റ്ററിങ് നടത്താത്ത പെൻഷൻകാർക്ക് തുടർന്നുള്ള പെൻഷൻ ലഭിക്കില്ല എന്നതിനാൽ 
ഈ തീയതിക്കുള്ളിൽ മസ്റ്റർ ചെയ്ത് പെൻഷൻ ആനുകൂല്യം ഉറപ്പാക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

Share This Article
Leave a comment