അവസരങ്ങൾ

At Malayalam
1 Min Read

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കാത്ത്‍ലാബ് സ്റ്റാഫ് നഴ്സ് നിയമനം

മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച് ഡി എസിന് കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ കാത്ത്‍ലാബ് സ്റ്റാഫ് നഴ്സ് തസ്തികയിൽ നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത ജി എൻ എം/ബി എസ് സി നഴ്സിങ് കോഴ്സ് വിജയം, കേരള നഴ്സിങ് കൗൺസിലിന്റെ രജിസ്ട്രേഷൻ, കാത്ത് ലാബ് പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.

എമര്‍ജന്‍സി കാഷ്വാലിറ്റി/ ട്രോമാകെയര്‍/ ഐ സി യു എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവൃത്തി പരിചയവും പരിഗണിക്കും. താത്പര്യമുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാർഥികൾ ബന്ധപ്പെട്ട എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ആഗസ്റ്റ് 21 ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ അഭിമുഖത്തിനായി ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0483 2762037.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment