ചോരക്കുഞ്ഞിനെ കുഴിച്ചിട്ട കേസ്: ഒരാൾ കൂടി പിടിയിൽ, ദുരൂഹതയേറുന്നു

At Malayalam
1 Min Read

ആലപ്പുഴയിൽ നവജാത ശിശുവിനെ കുഴിച്ചു മൂടിയതുമായി ബന്ധപ്പെട്ട് കുഞ്ഞിൻ്റെ മാതാവായ യുവതിയുടെ ആൺ സുഹൃത്തിനെ സഹായിച്ച കൂട്ടുകാരനും പൊലിസ് പിടിയിലായി. ഇതോടെ ഈ കേസിൽ മൂന്നു പേർ ഇപ്പോൾ കസ്‌റ്റഡിയിലാണ്. കുഞ്ഞിൻ്റെ മാതാവ് ആശുപത്രിയിൽ പൊലിസ് കസ്റ്റഡിയിലാണ് ഇപ്പോഴുള്ളത്.

കുഞ്ഞിനെ കൊന്നതാണോ എന്നറിയണമെങ്കിൽ ശാസ്ത്രീയമായ പരിശോധനാഫലം കൂടി വരേണ്ടതുണ്ട്. കുഞ്ഞിന് പൂർണ്ണവളർച്ച എത്താതെയാണ് പ്രസവിച്ചതെന്ന് പറയുന്നുണ്ട്. അങ്ങനെ എങ്കിൽ ജീവനില്ലാത്ത നിലയിലാണോ പ്രസവിച്ചതെന്നും അറിയേണ്ടതുണ്ട്. വീട്ടിൽ തന്നെ ആരും അറിയാതെ പ്രസവം നടന്നതിനാൽ ഇത്തരം കാര്യങ്ങളിൽ കൂടി വ്യക്തത ഉണ്ടാകണം. യുവതിയുടെ ആരോഗ്യ നില തൃപ്തികരമായ ശേഷം കൂടുതൽ വിവരങ്ങൾ ചോദിച്ചു മനസിലാക്കാം എന്നതാണ് പൊലിസിൻ്റെ നിലപാട്.

കുഞ്ഞിൻ്റെ അമ്മയും ആൺ സുഹൃത്തും ഒരുമിച്ച് പഠിച്ചവരാണന്ന് പറയപ്പെടുന്നു. കൂടാതെ ഇവർ വിവാഹിതരാകാൻ തീരുമാനിച്ചതായും അറിയുന്നു. മാത്രവുമല്ല വീട്ടുകാരെ പോലും അറിയിക്കാതെ 65 കി മീ യിൽ അധികം ദൂരെ താമസിയ്ക്കുന്ന ആൺ സുഹൃത്ത് എങ്ങനെ വീട്ടിലെത്തി എന്നതും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നുമൊക്കെ അന്വേഷിച്ചാൽ മാത്രമേ കാര്യങ്ങൾക്ക് വ്യക്തതയും ഉണ്ടാകു.

Share This Article
Leave a comment