ഇന്നില്ല, നാളെ മുതൽ പെയ്തേയ്ക്കും

At Malayalam
1 Min Read

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്നു തന്നെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് കേരളത്തിലെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും നാളെ അഞ്ചു ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മഞ്ഞ ജാഗ്രതാ നിർദേശം നൽകിയിരിയ്ക്കുകയാണ്.

മലപ്പുറം, കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ശക്തമായ മഴ പെയ്യാൻ സാധ്യത ഉള്ളതായാണ് പ്രവചനം. കൂടാതെ ഈ മാസം 12, 13 തീയതികളിൽ മിക്ക ജില്ലകളിലും ഒറ്റപ്പെട്ടതും ശക്തിയുള്ളതുമായ മഴ പെയ്യാൻ സാധ്യത പ്രവചിയ്ക്കുന്നു. ഓഗസ്റ്റ് 12 മുതൽ കേരള കടൽ തീരങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ഇന്നു (ശനി) മുതൽ ചൊവ്വാഴ്ച വരെ കേരളത്തിൽ മിക്ക സ്ഥലങ്ങളിലും ഇടി മിന്നൽ സാധ്യത കൂടി കാലാവസ്ഥാ വകുപ്പ് പ്രവചിയ്ക്കുന്നുണ്ട്. അതിനാൽ വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗ ശേഷം വൈദ്യുതി ബന്ധത്തിൽ നിന്നും മാറ്റി സൂക്ഷിയ്ക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു. കൂടാതെ 40 കി മി വേഗത്തിലുള്ള കാറ്റും മഴയ്ക്കൊപ്പം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment