ഡോ. വന്ദനാദാസ് കൊലപാതകക്കേസ്; പ്രതി സന്ദീപിന്റെ വിടുതൽ ഹർജി സുപ്രീംകോടതി തള്ളി

At Malayalam
0 Min Read

ഡോ. വന്ദനാദാസ് കൊലപാതകക്കേസിൽ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി സുപ്രീംകോടതി തള്ളി. അഭിഭാഷകനായ ആളൂർ മുഖേനയാണ് പ്രതി സന്ദീപ് സുപ്രീംകോടതിയെ സമീപിച്ചത്. സന്ദീപ് സമർപ്പിച്ചിരുന്ന വിടുതൽ ഹർജിയിൽ കേസിലെ അന്വേഷണം നീതി യുക്തമായല്ല നടന്നത് എന്ന് കുറ്റപ്പെടുത്തിയിരുന്നു. വിടുതൽ ഹർജിക്ക് ഒപ്പം താൽക്കാലിക ജാമ്യം അനുവദിക്കണമെന്നും സന്ദീപ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ഹർജിയാണ് കോടതി ഇന്ന് തള്ളിയത്.

Share This Article
Leave a comment