വയനാട് ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ ദത്തെടുക്കൽ

At Malayalam
1 Min Read

മാതാപിതാക്കൾ നഷ്‌ടപ്പെട്ട, ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുഞ്ഞുങ്ങളെ 2015- ലെ കേന്ദ്ര ബാലനീതി നിയമപ്രകാരമാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖാന്തരം സർക്കാർ സംരക്ഷിക്കുന്നത്.

ബാലനീതി നിയമം-2015, അഡോപ്ഷൻ റെഗുലേഷൻ-2022 എന്നീ നിയമങ്ങളുടെ നിയമപരമായ നടപടികളിലൂടെയാണ് ദത്തെടുക്കലും (Adoption) പോറ്റിവളർത്തലും (Foster Care) നടക്കുന്നത്.

CARA (Central Adoption Resource Authority) യുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്കനുസരിച്ച് യോഗ്യരായവർക്കാണ് കുഞ്ഞുങ്ങളെ ദത്തെടുക്കാൻ സാധിക്കുക.
ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളായി ചൈൽഡ് വെൽഫെയർ കമ്മിറ്റി കണ്ടെത്തിയിട്ടുള്ളതും ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ സംരക്ഷിച്ച് വരുന്നതുമായ 6 മുതൽ 18 വയസ് വരെയുള്ള കുഞ്ഞുങ്ങൾക്ക് കുടുംബാന്തരീക്ഷമൊരുക്കുന്നതിന് താൽക്കാലികമായി ഒരു കാലയളവിലേക്ക് കുട്ടികളെ പോറ്റിവളർത്താനും (Foster Care) താത്പര്യമുള്ളവർക്ക് സാധിക്കും.

ദത്തെടുക്കലും ഫോസ്റ്റർ കെയറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് താത്പര്യമുള്ളവർ അതത് ജില്ലകളിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റികളുമായോ ജില്ലാ ശിശുസംരക്ഷണ യൂണിറ്റുമായോ ബന്ധപ്പെടേണ്ടതാണ്.

- Advertisement -

04936 285050 – ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) വയനാട്
04936 246098 – ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് വയനാട്

9446930777, 9496343949

രജിസ്ട്രേഷൻ വെബ്സൈറ്റ് : https://cara.wcd.gov.in

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment