ദുരന്തത്തിൽ കാണാതായത് 152 പേരെ : റവന്യു മന്ത്രി

At Malayalam
2 Min Read

മുണ്ടക്കൈ , ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ 152 പേരെയാണ് കാണാതായതെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ഇവരുടെ പേരും വിലാസവും ഫോട്ടോയും ഉൾപ്പടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു .

കാണാതായവരുടെ ബന്ധുക്കൾ ഡി എൻ എ പരിശോധനയ്ക്കായി രക്തസാമ്പിളുകൾ നൽകാൻ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു.

തിരിച്ചറിയാത്ത 44 മൃതദേഹങ്ങളും 176 ശരീരഭാഗങ്ങളും ഇതുവരെ സംസ്ക്കരിച്ചതായി മന്ത്രി പറഞ്ഞു. മന്ത്രിസഭാ ഉപസമിതി യോഗത്തിനു ശേഷം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുക യായിരുന്നു മന്ത്രി.

യോഗത്തിൽ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു , എ കെ ശശീന്ദ്രൻ എന്നിവരും പങ്കെടുത്തു. ദുരന്തത്തിൽ ഇതുവരെ 224 മരണം സ്ഥിരീകരിച്ചു. ഇതിൽ 178 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി ‘
ചൊവ്വാഴ്ച സൺറൈസ് വാലിയിൽ പരിശോധന നടത്തി. നിലമ്പൂരിൽ രണ്ട് ശരീര ഭാഗങ്ങൾ കണ്ടെത്തി തെരച്ചിൽ ഇനിയും തുടരും.

- Advertisement -

ക്യാമ്പിൽ താമസിക്കുന്നവർ ഒഴിയുന്ന മുറയ്ക്ക്
ജി വി എച്ച് എസ് വെള്ളാർമലയിലെ കുട്ടികൾക്ക് ജി എച്ച് എസ് എസ് മേപ്പാടിയിലും ജി എൽ പി സ്ക്കൂൾ മുണ്ടക്കൈയിലെ വിദ്യാർത്ഥികൾക്ക് ജി എൽ പി എസ് മേപ്പാടിയിലും പഠന സൗകര്യം ഒരുക്കും.
ഹാരിസൺ മലയാളം പ്ലാൻ്റേഷൻ ഏറ്റെടുത്ത 64 സെൻ്റിനു പുറമേ 25 സെൻ്റ് ഭൂമി കൂടി ഏറ്റെടുത്തു. മൃതദേഹങ്ങൾ സംസ്കരിക്കുന്നത് ഈ പ്രദേശത്താണ്.
16 ക്യാമ്പുകളിലായി 648 കുടുംബങ്ങളിലെ 2,225 പേരാണുള്ളത്. 847 പുരുഷന്മാർ 845 സ്ത്രീകൾ 533 കുട്ടികൾ 4 ഗർഭിണികൾ എന്നിവരാണ് ക്യാമ്പിൽ താമസിക്കുന്നത്.

സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

മനുഷ്യരെ മാത്രമല്ല വളർത്തു മൃഗങ്ങളെ കൂടി പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ദുരന്ത ബാധിതരായി
ക്യാമ്പുകളിൽ കഴിയുന്ന വരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് മന്ത്രി മാരായ എ കെ ശശീന്ദ്രനും ഒ ആർ കേളുവും പറഞ്ഞു.
ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment