ഹിമാചൽ പ്രദേശിലെ പ്രളയത്തിൽ ഇതുവരെ 11 പേർ മരിച്ചു. മേഘ വിസ്ഫോടനമാണ് മിന്നൽ പ്രളയമുണ്ടാകാൻ കാരണം എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ നിഗമനം. വിവിധ കേന്ദ്രങ്ങളിൽ നിന്നായി ഏകദേശം 55 ഓളം പേരെ കാണാതായി എന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ കറിയിയ്ക്കുന്നത്.
കരസേനയടക്കം വിവിധ രീതിയിലുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. പ്രളയത്തോടൊപ്പമുള്ള മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനങ്ങൾക്ക് കൂടുതൽ തടസം സൃഷ്ടിയ്ക്കുന്നുമുണ്ട്. മേഖലയിലെ വൈദ്യുതി, കുടിവെള്ള സംവിധാനങ്ങളൊക്കെ ആകെ താറുമാറായിട്ടുണ്ട്. ഏകദേശം 700 കോടിയോളം രൂപയുടെ നാശ നഷ്ടം വിവിധ മേഖലകളിൽ ഉണ്ടായിട്ടുള്ളതായാണ് കണക്കാക്കുന്നത്.
സംസ്ഥാനത്ത് അതിശക്തമായ മഴയും ഇടി മിന്നലും മൂന്നു ദിവസം കൂടി തുടരും എന്ന കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ് രക്ഷാപ്രവർത്തകർക്കടക്കം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.