ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബികയുടെ മകൻ വി വിനീത് (34) വാഹനാപകടത്തിൽ മരിച്ചു. പള്ളിപ്പുറം മുഴുത്തിരിയാ വട്ടത്തിന് സമീപം ഇന്ന് (ഞായർ ) പുലർച്ചെ 5.30 നായിരുന്നു അപകടം. വിനീതും സുഹൃത്തും സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വിനീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിനീതിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അക്ഷയ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.
സി പി ഐ (എം) ഇടയ്ക്കോട് ലോക്കൽ കമ്മിറ്റി അംഗവും ഇടയ്ക്കോട് സർവീസ് സഹകരണ സംഘം ജീവനക്കാരനുമാണ് വിനീത്.
പിതാവ് കെ വാരിജാക്ഷൻ സി പി ഐ (എം) ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗമാണ്. സഹോദരൻ വി വിനീഷ് സി പി ഐ (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും എസ് എഫ് ഐ മുൻ സംസ്ഥാന പ്രസിഡന്റുമാണ്. വിനീതിൻ്റെ ഭാര്യ പ്രിയ. മകൾ അലെയ്ഡ.
