ബി.ടെക് സായാഹ്ന കോഴ്സ്:  രജിസ്റ്റർ ചെയ്യാം

At Malayalam
1 Min Read

     കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം (സി ഇ ടി) 2024- 25 അധ്യയന വർഷത്തേക്ക് നടത്തുന്ന ബി.ടെക് (വർക്കിംഗ് പ്രൊഫഷണൽസ്) സായാഹ്ന കോഴ്സിലേക്ക് എൽ ബി എസ് നടത്തിയ ലാറ്ററൽ എൻട്രി ടെസ്റ്റ് (വർക്കിങ് പ്രൊഫഷണൽസ്) പരീക്ഷ യോഗ്യത നേടിയ വിദ്യാർഥികൾ ആഗസ്റ്റ് 7 ന് മുമ്പ് കോളേജ് വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്.

ലാറ്ററൽ എൻട്രി ടെസ്റ്റ് (വർക്കിംഗ് പ്രൊഫഷണൽസ്) പരീക്ഷയിൽ യോഗ്യത നേടി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഡിപ്ലോമ/ഡിഗ്രി യോഗ്യതയുള്ള വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആഗസ്റ്റ് ഒമ്പതാം തീയതി കോളേജിൽ കൗൺസിലിങ് നടത്തും. വിശദവിവരങ്ങൾക്ക് 9447205324, 9847706646 എന്നീ നമ്പരുകളിൽ വിളിക്കുകയോ കോളേജ് വെബ്സൈറ്റ് www.cet.ac.in സന്ദർശിക്കുകയോ ചെയ്യാം.  

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment