ഓർമയിലെ ഇന്ന്ജൂലൈ – 29

At Malayalam
1 Min Read

അന്താരാഷ്ട്ര കടുവാ ദിനം

കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിച്ചുകൊണ്ട് ജൂലൈ 29 അന്താരാഷ്ട്ര കടുവാ ദിനമായി ആചരിക്കുന്നു

കടുവകള്‍ വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിലാണ്. മനുഷ്യന്‍ തന്നെയാണ് കടുവകളുടെ മുഖ്യശത്രു. കടുവകള്‍ അതിജീവനത്തിനായി പൊരുതുകയാണ്. അവയുടെ എണ്ണത്തിലും വളരെയേറെ കുറവ് വന്നു കഴിഞ്ഞു.

ജൈവ ശൃംഖലയില്‍ ഉയര്‍ന്ന സ്ഥാനത്തു നില്‍ക്കുന്നതു മൂലം കാടിനുള്ളില്‍ സംഭവിക്കുന്ന ഏതു മാറ്റവും കടുവകളെ ഏറെ സ്വാധീനിക്കും. ഇന്ത്യയുടെ ദേശീയ മൃഗമായതിനാല്‍ തന്നെ കടുവകളെ സംരക്ഷിക്കേണ്ടത് ഇന്ത്യക്കാരുടെ കടമയാണ്.

- Advertisement -

ജീവികളുടെ ആഹാരശൃംഖലയില്‍ ഏറ്റവും ഉയര്‍ന്ന അംഗമാണ് കടുവ. ജലസാമീപ്യമുള്ള പ്രദേശങ്ങളാണ് ഇവ ആവാസസ്ഥലങ്ങളായി തെരഞ്ഞെടുക്കുന്നത്.

ലോകത്ത് വിവിധ ഇനം കടുവകളുണ്ട്. ബംഗാള്‍ കടുവ, സുമാത്രന്‍ കടുവ, സൈബീരിയന്‍ കടുവ, പേര്‍ഷ്യന്‍ കടുവ, ജാവന്‍ കടുവ എന്നിങ്ങനെ കടുവകള്‍ പലതരമുണ്ട്. ഇവയില്‍ മിക്കതും ഇന്ന് വംശനാശം നേരിട്ടു കൊണ്ടിരിക്കുകയാണ്. ഏഷ്യയിലാണ് ഏറ്റവും കൂടുതല്‍ കടുവകളെ കണ്ടുവരുന്നത്.

ഇന്ത്യയില്‍ കടുവ സംരക്ഷണാര്‍ത്ഥം സ്ഥാപിതമായ ആദ്യത്തെ ദേശീയോദ്യാനം ജീം കോര്‍ബറ്റ് ദേശീയോദ്യാനമാണ്. ഇന്ത്യയില്‍ ജനിച്ച ഇംഗ്ലീഷുകാരനും മൃഗസംരക്ഷണ പ്രവര്‍ത്തകനുമാണ് ജിം കോര്‍ബറ്റ്.

ചതുപ്പുകളും കണ്ടല്‍കാടുകളും നിറഞ്ഞ സുന്ദര്‍ബന്‍ പ്രദേശത്താണ് ഇന്ത്യന്‍ കടുവകള്‍ ഏറ്റവും കൂടുതല്‍ വസിക്കുന്നത്. കേരളത്തില്‍ സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായ വയനാടു വന്യജീവി സങ്കേതം, സൈലന്റ്‌വാലി ദേശീയോദ്യാനം എന്നിവിടങ്ങളില്‍ കടുവകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

Share This Article
Leave a comment