തലസ്ഥാനത്ത് വെടിവെപ്പിൽ ഒരു യുവതിക്ക് പരിക്കേറ്റു

At Malayalam
1 Min Read

തിരുവനന്തപുരം വഞ്ചിയൂര്‍ പോസ്റ്റ് ഓഫീസിന് സമീപം വെടിവെപ്പ്. മുഖം മറച്ചെത്തിയ സ്ത്രീയാണ് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ വള്ളക്കടവ് സ്വദേശി ഷൈനി എന്ന യുവതിക്ക് പരിക്കേറ്റു. ഒരു സ്ത്രീയാണ് ആക്രമിച്ചതെന്നാണ് ഷൈനി പൊലീസിനോട് പറഞ്ഞത്. മുഖം മറച്ചും കയ്യില്‍ ഗ്ലൗസും ധരിച്ചാണ് ഇവര്‍ എത്തിയതെന്നും ഷൈനി പൊലീസിനോട് പറഞ്ഞു. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. വ്യക്തിപരമായ എന്തെങ്കിലും വിഷയങ്ങളാണോ വെടിവെപ്പില്‍ കലാശിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇന്ന് രാവിലെ 8.30 ഓടെയാണ് ഒരു കൊറിയര്‍ ഷൈനിക്ക് നല്‍കാനുണ്ടെന്ന് പറഞ്ഞു മുഖം മറച്ച് ഒരു സ്ത്രീ എത്തിയത്. പാഴ്‌സല്‍ വാങ്ങാനെത്തിയ ഭര്‍ത്താവിന്റെ അച്ഛനോട് ഷൈനിക്ക് മാത്രമേ പാഴ്‌സല്‍ നല്‍കൂവെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചു. ഷൈനിയെത്തുകയും പിന്നീട് വാക്കുതര്‍ക്കം ഉണ്ടാകുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് വെടിവെപ്പ് ഉണ്ടായത്. ഷൈനിയുടെ വലതു കയ്യിലാണ് വെടിയേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment