പോലീസ് സബ് ഇൻസ്പെക്ടറുടെ ഇരുചക്രവാഹനം വീട്ടിൽ കയറി മോഷ്ടിച്ച കള്ളനെ പോലീസ് പിടികൂടി. കൊല്ലം ജില്ലയിലെ കടയ്ക്കൽ പോലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്പെക്ടറായ ജഹാംഗീറിൻ്റെ വീട്ടിൽ നിന്നാണ് ഈ മാസം 19ന് മോഷണം പോയത്. മോഷണ സമയത്ത് ജഹാംഗീർ പുറത്തായിരുന്നു. തൊട്ടടുത്ത ചിതറ പോലീസ് സ്‌റ്റേഷനിൽ ജഹാംഗീർ അന്നു തന്നെ പരാതി രജിസ്റ്റർ ചെയ്തു.
പൊലിസ്, വീട്ടിലെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ഓട്ടോ റിക്ഷയിൽ എത്തിയ രണ്ടു പേർ വീട്ടിൽ നിന്നും വണ്ടിയുമായി പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കിളിമാനൂരിന് സമീപത്തു നിന്ന് മോഷ്ടാക്കളിൽ ഒരാളായ സുജിൻ എന്നയാളെ പൊലിസ് പിടി കൂടി.
വിശദമായ ചോദ്യം ചെയ്യലിൽ ഇയാളാണ് മോഷ്ടാവെന്നും ഒപ്പം തമിഴ്നാട് സ്വദേശിയായ ഒരാൾ കൂടി ഉണ്ടായിരുന്നതായും സുജിൻ സമ്മതിച്ചു. സംഘത്തിൽ കൂടുതൽ പേരുണ്ടാകുമെന്നാണ് പൊലിസ് വിലയിരുത്തുന്നത്. കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
