കോട്ടയത്ത് ആറ്റിൽ താണുപോയ കൊച്ചു മകനെ രക്ഷിയ്ക്കാൻ ശ്രമിച്ച അപ്പൂപ്പൻ മുങ്ങി മരിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. വടക്കേ താഴത്ത് സലിമാണ് മരിച്ചത്. അപ്പൂപ്പനോടൊപ്പം കുളിയ്ക്കാനായി മീനച്ചിലാറ്റിൽ പോയ നാലാം ക്ലാസുകാരനാണ് ആദ്യം വെള്ളത്തിൽ മുങ്ങിപ്പോയത്.
കൊച്ചു മകൻ മുങ്ങി താഴുന്നതു കണ്ട് രക്ഷകനായി നീന്തി എത്തുകയായിരുന്നു സലിം. എന്നാൽ സലിം ശക്തമായ ഒഴുക്കിൽ പെട്ടു പോവുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാർ രണ്ടു പേരെയും കരയ്ക്കെത്തിച്ചെങ്കിലും സലിം അപ്പോഴേക്കും മരണത്തിനു കീഴടങ്ങിയിരുന്നു.
