ക്ഷേത്രത്തില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപ മോഷ്ടിച്ചു

At Malayalam
0 Min Read

തൃശൂര്‍ ജില്ലയിലെ തിരുവില്വാമല ക്ഷേത്രത്തില്‍ മോഷണം. കൗണ്ടറില്‍ സൂക്ഷിച്ച ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു. നാലമ്പലത്തിന്റെ ഓട് മാറ്റി അകത്ത് കടന്ന മോഷ്ടാവ് കൗണ്ടര്‍ പൊളിച്ചാണ് പണം കവര്‍ന്നത്.

സെക്യൂരിറ്റി ജീവനക്കാരടക്കം ക്ഷേത്രത്തില്‍ ഉണ്ടായിരുന്നുവെങ്കിലും ഇവരുടെ കണ്ണ് വെട്ടിച്ചായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് പ്രതിയെ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്.

Share This Article
Leave a comment