ഒരാഴ്ച പിന്നിട്ടിട്ടും അർജുനും ലോറിയും എവിടെയാണെന്ന് ആർക്കും ഒരു പിടിയുമില്ല. ഇനി പുഴയിലാണ് ആകെയുള്ള പ്രതീക്ഷ.പുഴയിൽ എട്ടു മീറ്റർ ആഴത്തിൽ നിന്നു ലഭിച്ച സിഗ്നൽ ലോഹത്തിൻ്റേതു തന്നെയാണന്ന് അന്വേഷണ സംഘം പറയുന്നു. ഇതാകട്ടെ തീരത്തു നിന്ന് ഏകദേശം നാല്പത് മീറ്ററോളം മാറിയാണ്.
ഫെറക്സ് ലൊക്കേറ്റേർ, ഡീപ് മൈൻ ഡിറ്റക്ടർ എന്നീ ഉപകരണങ്ങളാണ് പുഴയിലെ തിരച്ചിലിനായി ഉപയോഗിക്കുക. എന്നാൽ ലോറി മണ്ണിനടിയിൽ എവിടെയോ പുതഞ്ഞു പോകാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. ഇന്ന് നാവികസേനയോടൊപ്പം അന്വേഷണത്തിനായി കരസേനയും ചേരുന്നുണ്ട്.
ചെയ്യാനാവുന്ന പ്രവർത്തനങ്ങൾ ചെയ്തതായും കരയിൽ ട്രക്കില്ലെന്നും കർണാടകയിലെ റവന്യൂ മന്ത്രി കൃഷ്ണബൈരേ ഗൗഡ അവകാശപ്പെട്ടു. അർജുൻ ജീവനോടെ ഇനി തിരിച്ചു വരുമെന്ന പ്രതീക്ഷ ഇപ്പോൾ തങ്ങൾക്കില്ലെന്ന് അർജ്ജുൻ്റെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.