സംസ്ഥാനത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ കാലയളവിൽ മന്ത്രിയായി ഇരുന്നതിൻ്റെ റെക്കോർഡ് വനം വകുപ്പുമന്ത്രി എ കെ ശശീന്ദ്രന് സ്വന്തമായി. ആറു വർഷവും അഞ്ചുമാസവും ഇരുപത്തി രണ്ടു ദിവസവുമാണ് ശശീന്ദ്രൻ മന്ത്രിയായി ഇരുന്നത്. ഈ കണക്കിൽ മുഖ്യമന്ത്രി ഉൾപ്പെട്ടിട്ടില്ല.
ബേബി ജോൺ, അവുക്കാദർ കുട്ടി നഹ, എൻ കെ ബാലകൃഷ്ണൻ എന്നിവരുടെ പേരിലായിരുന്നു നേരത്തേ റെക്കോർഡുണ്ടായിരുന്നത്. 2364 ദിവസമായിരുന്നു ഇത്. പിണറായി വിജയൻ മുഖ്യമന്ത്രിയായ ആദ്യ സർക്കാരിൽ 306 ദിവസം ശശീന്ദ്രൻ മന്ത്രിയായിരുന്നു. ഒരു മന്ത്രിസഭയിൽ നിന്ന് രാജിവച്ച് ഒഴിവായി അതേ മന്ത്രിസഭയിൽ തന്നെ തിരിച്ചെത്തിയ ഏഴു പേരുണ്ട്. അതിൽ ഒരാളും ശശീന്ദ്രനാണ്.