അവധി കഴിഞ്ഞെത്തിയ കുടുംബം തീപിടിത്തത്തിൽ മരിച്ചു

At Malayalam
0 Min Read

കുവൈത്തിലെ ഫ്ലാറ്റിൽ ഇന്നലെ ഉണ്ടായ തീപിടുത്തത്തിൽ നാലംഗ കുടുംബം മരിച്ചു. ആലപ്പുഴ ജില്ലയിലെ നീരേറ്റുപുറം സ്വദേശികളായ കുടുംബം നാട്ടിൽ അവധിയ്ക്കു പോയിട്ട് ഇന്നലെ വൈകീട്ട് 4 മണിയ്ക്കാണ് കുവൈത്തിലെ ഫ്ലാറ്റിൽ തിരിച്ചെത്തിയതെന്ന് പറയുന്നു. നീരേറ്റു പുറം സ്വദേശികളായ മാത്യൂസ് മുളയ്ക്കൽ, ഭാര്യ ലിനി ഏബ്രഹാം, ഇവരുടെ രണ്ടു കുട്ടികൾ എന്നിവരാണ് അതിദാരുണമായി മരണത്തിനു കീഴടങ്ങിയത്.

ഷോർട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ടാം നിലയിലുള്ള ഫ്ലാറ്റിലായിരുന്നു കുടുംബമായി ഇവർ താമസിച്ചിരുന്നത്. കുവൈത്ത് അബ്ബാസിയായിലെ അൽ ജലീബിലാണ് ഈ ഫ്ലാറ്റ് സമുച്ചയം.

Share This Article
Leave a comment