കുണ്ടന്നൂർ പാലം ഇന്ന് അടയ്ക്കും

At Malayalam
0 Min Read

എറണാകുളത്തെ കുണ്ടന്നൂർ പാലം ഇന്ന് മുതൽ അടച്ചിടും. രണ്ടു ദിവസത്തേയ്ക്കാണ് പാലം പൂർണമായും അടച്ചിടുന്നത്. മഴ കുറഞ്ഞ സാഹചര്യത്തിൽ പാലത്തിലെ അറ്റകുറ്റപണികൾ നടത്തുന്നതിനായാണ് അടയ്ക്കുന്നത്.

ചൊവ്വാഴ്ച രാവിലെ മുതൽ ഗതാഗതം പുന:സ്ഥാപിയ്ക്കാൻ കഴിയുമെന്നാണ് നിലവിൽ കണക്കുകൂട്ടുന്നത്. കനത്ത മഴ പെയ്ത് പാലത്തിലൂടെയുള്ള ഗതാഗതം മോശം സ്ഥിതിയിലായിരുന്നു. കുണ്ടും കുഴിയും നിറഞ്ഞ പാലത്തിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ അപകടത്തിൽ പെടുന്നതും പതിവായിരുന്നു. കൊച്ചിയിൽ നിന്നു വരുന്ന വാഹനങ്ങൾ ഹൈവേയിലേയ്ക്ക് പ്രവേശിക്കുന്നത് പ്രധാനമായും കുണ്ടന്നൂർ പാലം വഴിയാണ്

Share This Article
Leave a comment