ഇനി രാമായണ പാരായണത്തിന്റെ നാളുകൾ

At Malayalam
1 Min Read

ഇന്ന് കര്‍ക്കിടകം ഒന്ന്. വിശ്വാസത്തിന്റെയും ജീവിതചര്യയുടെയും കൂടിച്ചേരലാണ് മലയാളിക്ക് കര്‍ക്കടക മാസം. രാമായണ മാസാചാരണത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ 30 ദിവസത്തേക്ക് വീടുകളില്‍ രാമായണ പാരായണം നടക്കും. വറുതിയുടെ കാലംകടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടിയാണ് ലോകമെമ്പാടുമുള്ള മലയാളികൾക്ക് കർക്കിടക മാസാരംഭം.തോരാതെ മഴ പെയ്തിരുന്ന കർക്കിടകം മലയാളികൾക്ക് പഞ്ഞകർക്കടകവും കള്ളക്കർക്കടവുമാണ്.

തോരാമഴക്കൊപ്പം രാമായണത്തിന്റെ ഈരടികൾ നിറഞ്ഞ പ്രഭാതങ്ങളാണിനി.രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളിൽ രാമായണ പാരായണം നടക്കും. വീടുകളിലും സന്ധ്യയ്‌ക്ക് നിറദീപങ്ങൾ തെളിയിച്ച് രാമായണ പാരായണം തുടരും. രാമായണം വായിച്ച് തീരുമ്പോൾ കത്തി ചാമ്പലാകേണ്ടത് ലങ്കയല്ല, മനസിലെ രാഗ വിദ്വേഷങ്ങളാകണമെന്നാണ് വിശ്വാസം.

അടുത്ത പതിനൊന്ന് മാസങ്ങളിലേക്കുള്ള ആരോഗ്യപരിചരണത്തിന് കർക്കടകത്തിൽ തുടക്കമാകും. ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലം കൂടിയാണിത്. താളും തകരയും ഉൾപ്പെടെ ഇലക്കറികൾ കഴിച്ച് ഔഷധക്കഞ്ഞി കുടിച്ച് ആരോഗ്യസംരക്ഷണം . രോഗങ്ങളെ പ്രതിരോധിക്കാൻ മനസ്സിനും ശരീരത്തിനും പരിചരണം നൽകുന്ന കാലം.

Share This Article
Leave a comment