‘സാന്‍ ഫർണാണ്ടോയുടെ മടക്കയാത്ര വൈകും

At Malayalam
0 Min Read

വിഴിഞ്ഞം തുറമുഖത്തു നിന്നും ‘സാന്‍ ഫർണാണ്ടോ’ കപ്പലിന്‍റെ മടക്കയാത്ര വൈകിയേക്കുമെന്ന് വിവരം. ട്രയൽ റൺ തുടക്കമായതിനാൽ കപ്പലിൽ നിന്നും കണ്ടെയ്നറുകൾ വളരെ പതുക്കെയാണ് ഇറക്കുന്നതെന്നും ഇതുമൂലം കൂടുതൽ സമയം ചരക്കിറക്കത്തിന് വേണ്ടിവരുമെന്നാണ് തുറമുഖ അധികൃതർ നൽകുന്ന വിവരം. കണ്ടെയ്നറുകൾ ഇറക്കുന്നത് പൂർത്തിയായാൽ ഇന്നോ നാളെയോടായി സാന്‍ ഫർണാണ്ടോ കപ്പൽ തീരം വിടും.1930 ൽ 1000 ത്തോളം കണ്ടെയ്നറുകൾ ഇതുവരെ ഇറക്കിയതായും അധികൃതർ അറിയിച്ചു.15നാണ് കപ്പലിന്‍റെ കൊളംമ്പോ തീരത്തെ ബർത്തിങ് നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ കപ്പലിന്‍റെ മടക്കമനുസരിച്ച് വിഴിഞ്ഞത്ത് ഇറക്കിയ കണ്ടെയ്നറുകൾ കൊൽക്കത്ത, മുംബൈ തുറമുഖങ്ങളിലേക്ക് കൊണ്ടുപോകാന്‍ ഫീഡർ കപ്പൽ എത്തുമെന്നാണ് സൂചന.

Share This Article
Leave a comment