മണ്ണിടിച്ചിൽ, നേപ്പാളിൽ 63 യാത്രികരുമായി രണ്ട് ബസുകൾ നദിയിലേക്ക് മറിഞ്ഞു

At Malayalam
0 Min Read

നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് ബസുകള്‍ നദിയിലേക്ക് മറിഞ്ഞതായി റിപ്പോര്‍ട്ട്. ത്രിശൂല്‍ നദിയിലേക്കാണ് ബസ്സുകള്‍ മറിഞ്ഞത്. ബസ്സിലുണ്ടായിരുന്ന 63 പേരും നദിയില്‍ ഒലിച്ചുപോയെന്നാണ് വിവരം.

നേപ്പാളിലെ മദന്‍ – ആശ്രിദ് ദേശീയപാതയിലായിരുന്നു അപകടം. പുലര്‍ച്ചെ മൂന്നരയ്ക്കുണ്ടായ അപകടത്തില്‍ രണ്ട് ബസുകള്‍ നദിയിലേക്ക് വീഴുകയായിരുന്നു.കനത്ത മഴയായിരുന്നതിനാല്‍ നദിയില്‍ നല്ല ഒഴുക്കുമുണ്ടായിരുന്നു. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെങ്കിലും ബസില്‍ ഉണ്ടായിരുന്ന 63 പേരെയും രക്ഷപ്പെടുത്താനാകുമെന്ന് അധികൃതര്‍ക്ക് പ്രതീക്ഷയില്ല. മണ്ണിടിച്ചില്‍ മൂലം മേഖലയില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നേപ്പാളിന്റെ വിവിധ മേഖലകളില്‍ കനത്ത മഴയാണ് തുടരുകയാണ്.

Share This Article
Leave a comment