സംസ്ഥാനത്ത് ഇന്നലെ പകർച്ചപ്പനി ബാധിച്ച് 13,196 പേർ ചികിത്സ തേടി. മൂന്നു മരണവും റിപ്പോർട്ട് ചെയ്തു. ഇടുക്കിയിൽ രണ്ടു പേരും മലപ്പുറത്ത് ഒരാളുമാണ് മരിച്ചത്. ഇടുക്കി കുമളിയിൽ 19കാരിയുടെ മരണകാരണം മഞ്ഞപ്പിത്തമാണെന്ന് സ്ഥിരീകരിച്ചു. കുന്നത്താടിയിൽ 36കാരിയും മലപ്പുറം കവനൂരിൽ 63കാരനും എലിപ്പനി ലക്ഷണങ്ങളോടെയാണ് മരിച്ചത്. ഇന്നലെ 145 പേർക്ക് ഡെങ്കിയും 10പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. വയറിളക്കവുമായി 3067 പേരാണ് ചികിത്സതേടിയത്.