കനത്ത മഴയെ തുടർന്ന് വീശിയടിച്ച കാറ്റിൽ കാക്കനാട് ബെവ്കോ ഔട്ട്ലെറ്റിൽ വലിയ നാശനഷ്ടം. കാക്കനാട് ഇൻഫോപാർക്കിലെ ബെവ്കോ ഔട്ട്ലെറ്റിന്റെ പ്രീമിയം കൗണ്ടറിലാണ് നാശനഷ്ടമുണ്ടായത്.
ശക്തമായി വീശിയ കാറ്റിൽ ബെവ്കോ ഔട്ട്ലെറ്റിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആയിരത്തോളം മദ്യക്കുപ്പികൾ താഴെ വീണു നാശനഷ്ടം ഉണ്ടായി.കാറ്റ് ശക്തമായി വീശിയതോടെ ജനൽ ചില്ലുകൾ തകർന്ന് മദ്യം സൂക്ഷിച്ചിരുന്ന റാക്കിലേക്ക് വീഴുകയും റാക്കിലുണ്ടായിരുന്ന കുപ്പികൾ ഒന്നൊന്നായി താഴെ വീണ് നാശം സംഭവിക്കുകയുമായിരുന്നു.
