രണ്ടുദിവസം റേഷൻ കടകൾ അടച്ചിടും

At Malayalam
0 Min Read

റേഷൻ വ്യാപാരികൾ സംയുക്തമായി പ്രഖ്യാപിച്ച രണ്ടുദിവസത്തെ സമരം ഇന്ന് തുടങ്ങും. റേഷൻ മേഖലയോട് കാണിക്കുന്ന അവഗണനക്കെതിരെ റേഷൻ കടകൾ അടച്ചിട്ടാണ് സമരം. രാവിലെ എട്ടുമണി മുതൽ നാളെ വൈകിട്ട് 5 മണി വരെയാണ് റേഷൻ കടകൾ അടഞ്ഞുകിടക്കുക.

റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ നൽകുക, ക്ഷേമനിധി കാര്യക്ഷമമാക്കുക, കെ ടി പി ഡി എസ് അപാകതകൾ പരിഹരിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. ഇന്നലെയും ശനിയാഴ്ചയും അവധി കാരണം റേഷൻ കടകൾ തുറന്നിരുന്നില്ല. ജൂലൈ മാസത്തെ റേഷൻ വിതരണവും ആരംഭിച്ചിട്ടില്ല.

Share This Article
Leave a comment