ഗാസയിലെ പലസ്തീൻ ജനതയോട് ഈജിപ്തിലേക്ക് പോകാനാവശ്യപ്പെട്ട് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്). കഴിഞ്ഞ രാത്രിയിൽ ഗാസയിലുടനീളം ബോംബ് വർഷം നടത്തിയതിന് പിന്നാലെയാണ് നിർദേശം. എന്നാൽ ഈ നിർദേശം തൊട്ടുപിന്നാലെ തന്നെ ഇസ്രയേൽ സേന പിൻവലിച്ചു. ഈജിപ്ത് അതിർത്തി അടച്ചതിനെ തുടർന്നാണിത്.
കഴിഞ്ഞ രാത്രിയിൽ ഹമാസിന്റേയും മറ്റു പലസ്തീൻ സായുധ സംഘങ്ങളുടേയുമടക്കം ഗാസയിലെ 200 കേന്ദ്രങ്ങളിൽ വ്യോമാക്രണം നടത്തിയതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. 1500 ഹമാസുകാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, ഹമാസ് നേതാക്കളുടെ വീടുകളും ഒളികേന്ദ്രങ്ങളും അടക്കം തകർത്തതായും ഐഡിഎഫ് പറഞ്ഞു.
