പനി ബാധയിൽ ഗണ്യമായ വർധനവ്

At Malayalam
1 Min Read

കേരളത്തിൽ ഡെങ്കിപ്പനി ഉൾപ്പെടെ വിവിധ തരം പനികൾ ക്രമാതീതമായി വർധിക്കുന്നതായി ആരോഗ്യ വകുപ്പിൻ്റെ കണക്കുകൾ. കഴിഞ്ഞ അഞ്ചു ദിവസത്തെ പനി കണക്ക് സംസ്ഥാന ആരോഗ്യ വകുപ്പു പുറത്തു വിട്ടു. ഇതനുസരിച്ച് 493 ഡെങ്കി ബാധിതർ, 158 എച് വൺ എൻ വൺ, 69 എലപ്പനി, വെസ്റ്റ് നൈൽ പനി ബാധിച്ച ആറു പേർ എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ചു ദിവസത്തെ പല രീതിയിലുള്ള പനി ബാധിതരുടെ കണക്ക്.

ഇന്നലെ ( വെള്ളി) സംസ്ഥാനത്ത് 109 പേർക്കാണ് ഡെങ്കി പനി സ്ഥിരീകരിച്ചത്. മൂന്നു പേർ പനി ബാധിച്ച് മരിക്കുകയും ചെയ്തു. ഈ മാസം ആറു ദിവസം പിന്നിടുമ്പോൾ അരലക്ഷം പേർക്ക് ഇതിനോടകം പനി ബാധയുണ്ടായി എന്നാണ് കണക്ക്. ഇടവിട്ട് പെയ്യുന്ന മഴ, അതു മൂലം ഗണ്യമായി കൊതുക് പെരുകുന്നത് ഒക്കെ പകർച്ച പനി ബാധയ്ക്ക് കാരണമാകുന്നതായി ആരോഗ്യ വകുപ്പ് പറയുന്നു

Share This Article
Leave a comment