കോഴിക്കോട് ജില്ലയിൽ അമീബിക് മസ്തിഷ്ക്ക ജ്വരം ബാധിച്ച് മറ്റൊരു മരണം കൂടി. അസുഖം മൂർച്ഛിച്ച് ചികിത്സയിലായിരുന്ന ഫറോക്ക് സ്വദേശിയായ മുദുൽ എന്ന 14 വയസുള്ള വിദ്യാർത്ഥിയാണ് ഇന്നലെ മരിച്ചത്. ഇരുമൂളി പറമ്പിൽ അജിത് പ്രസാദിൻ്റെ മകനാണ് മരിച്ച കുട്ടി.
കഴിഞ്ഞ മാസം അവസാനം ആശുപത്രിയിൽ അസുഖ ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചതാണ് മുദുലിനെ. കുട്ടി ഫറൂഖ് കോളജിനു സമീപത്തായി അച്ചംകുളം എന്ന പേരിലറിയപ്പെടുന്ന കുളത്തിലിറങ്ങി കുളിച്ചിരുന്നു. ഇവിടെ നിന്നാവും രോഗാണു ബാധ ഉണ്ടായതെന്ന് ഊഹിക്കുന്നു. മൃദുൽ കൂടി മരിച്ചതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക്ക ജ്വരം ബാധിച്ച് മൂന്നു കുട്ടികളാണ് മരിച്ചത്. മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള കുട്ടികൾ ആണ് അസുഖം ബാധിച്ച് കുറച്ചു ദിവസങ്ങൾക്കു മുമ്പു മരിച്ചത്.