കൊരട്ടിയിൽ നിന്ന് കാണാതായ യുവദമ്പതികൾ വിഷം കുത്തിവച്ച് മരിച്ച നിലയിൽ. ആന്റോ(34) ഭാര്യ ജിസു (29) എന്നിവരാണ് മരിച്ചത്. വേളാങ്കണി പള്ളിയുടെ ലോഡ്ജിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ 22–ാം തീയതി ശനിയാഴ്ച വൈകുന്നേരം മുതലാണ് ഇവരെ തിരുമുടിക്കുന്നിലെ വീട്ടിൽനിന്ന് കാണാതായത്. രണ്ടു പേരുടേയും മൃതദേഹം പൊലീസ് നടപടികൾക്കു ശേഷം നാഗപട്ടണം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.