കൊയിലാണ്ടിയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുറക്കാട് സ്വദേശി ശ്രീജേഷാണ് (41)മരിച്ചത്. വീട്ടിലെ ആലയിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആല വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റതാകാം എന്നാണ് പ്രാഥമിക നിഗമനം.
കൊയിലാണ്ടി പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഭാര്യയും മൂന്ന് മക്കളും ഉണ്ട്. ശ്രീധരൻ–സാവിത്രി ദമ്പതികളുടെ മകനാണ്. ഭാര്യ- വിസ്മയ മക്കൾ: ശ്രേയ ലക്ഷ്മി, ശ്രീലക്ഷ്മി, ശ്രീവേദ്.
