വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംരംഭകത്വ ക്ലബ്ബുകൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

At Malayalam
0 Min Read

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംരംഭകത്വ ക്ലബ്ബുകള്‍ (ഇ ഡി ക്ലബ്ബുകള്‍ ) ആരംഭിക്കുന്നതിന് വ്യവസായ വാണിജ്യ വകുപ്പ് അപേക്ഷ ക്ഷണിച്ചു. യുവതലമുറയിൽ സംരംഭകത്വബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഹയർസെക്കന്ററി സ്കൂളുകള്‍, കോളേജുകള്‍, ഐ ടി ഐ, ടി ടി ഐ, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ സംരംഭകത്വ ക്ലബ്ബുകള്‍ ആരംഭിക്കാം. ക്ലബ്ബുകള്‍ രൂപീകരിക്കുന്നതിന് രണ്ട് ഘട്ടങ്ങളിലായി 20,000 രൂപ ധനസഹായമായി അനുവദിക്കും. വിശദവിവരങ്ങൾ മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും ലഭിക്കും. ഫോണ്‍: 0483 2737405, 9188401710

Share This Article
Leave a comment