ഐ എസ് ആർ ഒ യിൽ ജോലി നൽകാമെന്ന് വാഗ്ദാനം, പണം പോയി

At Malayalam
1 Min Read

ഐ എസ് ആർ ഒ യിൽ കരാർ വ്യവസ്ഥയിൽ ജോലി തരപ്പെടെത്തി നൽകാം എന്ന് വാഗ്ദാനം നൽകി നിരവധി പേരിൽ നിന്ന് പണം തട്ടിയ ആൾ അറസ്റ്റിലായി. തൊളിക്കോട് സ്വദേശി മുരുകനാണ് പിടിയിലായത്. 55 കാരനായ ഇയാൾ നിരവധി പേരെ നേരത്തേയും തട്ടിച്ച് പണം കൈപ്പറ്റിയിട്ടുണ്ടെന്ന് സംശയിക്കുന്നു.

ഇയാൾ ആവശ്യപ്പെട്ട പണം നൽകി പറഞ്ഞ സമയം കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായവർ പൊലിസിനെ സമീപിച്ചത്. പ്രാഥമിക അന്വേഷണം നടത്തിയ വലിയമല പൊലിസ് മുരുകനെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകു. വരും ദിവസങ്ങളിൽ തട്ടിപ്പിനിരയായ കൂടുതൽ പേർ പരാതിയുമായി എത്തുമെന്നാണ് പൊലിസ് പ്രതീക്ഷികുന്നത്.

Share This Article
Leave a comment