ഡെൽഹിയിലെ മഴ താണ്ഡവം തുടരുന്നു. മഴക്കെടുതികൾ അതിരൂക്ഷം. നഗരത്തിൽ മിക്ക സ്ഥലങ്ങളിലും പുറത്തിറങ്ങാനാകാത്ത വിധം വെള്ളക്കെട്ടുകൾ രൂപം കൊണ്ടിട്ടുണ്ട്. മൂന്നു പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
ജനജീവിതം താറുമാറായ അവസ്ഥയാണ് മിക്കയിടത്തും. ഇതിനിടെ, തകർന്നു വീണ വിമാനത്താവള മേൽക്കുര പൂർണമായും മാറ്റാൻ ഇനിയും കഴിഞ്ഞിട്ടില്ല. അപകടത്തെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. വിമാനത്താവളത്തിലെ അപകടത്തിൽ ജീവഹാനി സംഭവിച്ചവർ, പരിക്കു പറ്റിയവർ, വാഹനങ്ങൾ ഉൾപ്പെടെ നശിച്ചു പോയവർ എന്നിവർക്കുള്ള നഷ്ട പരിഹാരം പ്രഖാപിച്ചിട്ടുണ്ട്.
മണ്ണിടിഞ്ഞും മതിലിടിഞ്ഞും പരിക്കു പറ്റിയവരെ ആശുപത്രിയിലാക്കുകയും കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. മഴക്കെടുതികൾ നേരിടാൻ സംസ്ഥാനം പൂർണ സജ്ജമാണെന്ന് ഭരണകൂടം അവകാശപ്പെട്ടു