തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളെ ലക്ഷ്യം വച്ചാണ് മക്കിമല കോടക്കാട് കണ്ടെത്തിയ കുഴിബോംബ് സ്ഥാപിച്ചതെന്ന് പൊലീസ് എഫ്ഐആര്‍. മാവോയിസ്റ്റുകളാണ് കുഴിബോംബ് സ്ഥാപിച്ചത്. സ്ഫോടക വസ്തുക്കള്‍ക്ക് സമീപത്ത് നിന്ന് മാവോയിസ്റ്റ് പോസ്റ്ററിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചു. യുഎപിഎ ചുമത്തിയാണ് കേസ് അന്വേഷണം.
എട്ട് ജലാറ്റിന്‍ സ്റ്റിക്കുകളികളും നാല് ഡിറ്റനേറ്ററുകളും സ്ഫോടകവസ്തുക്കള്‍ നിറച്ച സ്റ്റീല്‍ കണ്ടെയ്നറുമായി ബന്ധിപ്പിച്ചിരുന്നു. കണ്ടെടുത്ത സ്ഫോടകവസ്തുക്കള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
