എയർ ഇന്ത്യ പുതിയ ആഭ്യന്തര വിമാന സർവീസ് തുടങ്ങുന്നു. തിരുവനന്തപുരത്തു നിന്ന് ബംഗളരുവിലേക്കാണ് എല്ലാ ദിവസവും സർവീസ് തുടങ്ങുന്നത്. വരുന്ന തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കും.
എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര, ഇൻഡിഗോ തുടങ്ങിയ കമ്പനികളുടെ വിമാനങ്ങൾ നിലവിൽ തിരുവനന്തപുരം – ബംഗളുരു റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. ദിവസേന വൈകീട്ട് മൂന്നിന് ബംഗളുരുവിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനം 4.15 ന് തിരുവനന്തപുരത്ത് എത്തും. തിരികെ 4.55 ന് പുറപ്പെട്ട് 6.10 ന് ബംഗളുരുവിൽ എത്തും.
