തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിനിൻ്റെ എഞ്ചിൻ ബോഗിയിൽ നിന്നു വേർപെട്ടു. ചെറുതുരുത്തി വള്ളത്തോൾ നഗർ സ്‌റ്റേഷനിൽ ഇന്നു രാവിലെയായിരുന്നു സംഭവം. വേഗത കുറച്ച് ഓടിക്കൊണ്ടിരുന്നതിനാൽ അപകടം ഉണ്ടായില്ല.
എഞ്ചിനും ബോഗിയും തമ്മിൽ എന്തു കൊണ്ടാണ് വേർപെട്ടു പോയതെന്ന് കൃത്യമായ അന്വേഷണം നടത്തിയാലേ പറയാൻ കഴിയൂ. ഷൊർണൂരിൽ നിന്നുള്ള റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, റെയിൽവെ മെക്കാനിക്കൽ വിഭാഗം, റെയിൽവേ പൊലിസ് എന്നിവരൊക്കെ സ്ഥലത്തെത്തി പരിശോധന നടത്തി.
എഞ്ചിനും ബോഗിയും തമ്മിൽ ബന്ധിപ്പിക്കാൻ ഏകദേശം ഒന്നര മണിക്കൂറോളം വേണ്ടി വന്നു. വണ്ടി പിന്നീട് കൂടുതൽ പരിശോധനകൾക്കും അറ്റകുറ്റപണികൾക്കുമായി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി