കായംകുളത്ത് 76കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 25കാരൻ അറസ്റ്റിൽ. പീഡനത്തിനിരയായ വായോധികയുടെ അയൽവാസികൂടിയായ ഓച്ചിറ ക്ലാപ്പന സ്വദേശി ഷിഹാസ് ആണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.വെള്ളിയാഴ്ച രാവിലെ വയോധികയെ അവശനിലയിൽ കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്നു പൊലീസ് എത്തി ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിഹാസ് മുന്‍പ് മറ്റൊരു വയോധികയെ പീഡിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
