കളിയിക്കാവിള കൊലപാതകം 10 ൽ 7 പ്രതിയിൽ നിന്നു കണ്ടെടുത്തു

At Malayalam
1 Min Read

തിരുവനന്തപുരം കളിയിക്കാവിളയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട ദീപുവിൻ്റെ കയ്യിലുണ്ടായിരുന്ന പണം പ്രതിയായ അമ്പിളിയുടെ വീട്ടിൽ നിന്നും പൊലിസ് കണ്ടെടുത്തു. ഏഴു ലക്ഷം രൂപയാണ് അമ്പിളിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയത്. 10 ലക്ഷം രൂപക്കു പുറത്ത് ദീപു കാറിൽ കരുതിയിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് താൻ ദീപുവിനെ കൊലപ്പെടുത്തിയത് എന്ന് പൊലിസിനോട് പ്രതിയായ അമ്പിളി സമ്മതിച്ചതായാണ് വിവരം. നെയ്യാറ്റിൻകര സ്വദേശിയാണ് സർജിക്കൽ ബ്ലേഡ് തനിക്കു നൽകിയത് എന്ന് അമ്പിളി പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ പൊലിസ് അന്വേഷണം തുടങ്ങി. അയാൾക്കും കൊലപാതകത്തിൽ പങ്കുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.

കൊലപാതകത്തിൽ അമ്പിളിക്കു പുറമേ മറ്റു ചിലർക്കും പങ്കുണ്ടാവും എന്ന സംശയത്തിൽ തന്നെയാണ് അന്വേഷണവുമായി പൊലിസ് മുന്നോട്ടു പോകുന്നത്. ദീപുവിൻ്റെ കൈവശമുണ്ടായിരുന്ന 10 ലക്ഷം രൂപയിൽ ഏഴു ലക്ഷം മാത്രമേ ഇതുവരെ പ്രതിയിൽ നിന്ന് കണ്ടെടുത്തിട്ടുള്ളു. ബാക്കി പണം സംബന്ധിച്ചും വ്യക്തത വരുത്തേണ്ടതുണ്ട്. ഇതെല്ലാം മുൻ നിർത്തിയാണ് പൊലിസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment