യാത്രക്കിടെ ബാഗ് നഷ്ടപ്പെട്ടു, ഉടമക്ക് ഒരു ലക്ഷം റയിൽവേ നൽകണം

At Malayalam
1 Min Read

റയിൽ യാത്രക്കിടെ ബാഗ് നഷ്ടപ്പെട്ട യുവതിയുടെ പരാതി പരിഗണിച്ച് റയിൽ വേക്കും ഇത്തരം കാര്യങ്ങളിൽ ഉത്തരവാദിത്തമുണ്ടന്ന് ഉപഭോക്തൃ കോടതി. ഒരു ലക്ഷം രൂപയോളം യുവതിക്ക് നഷ്ടപരിഹാരം നൽകാൻ കോടതി റയിൽവേയ്ക്ക് നിർദേശം നൽകി.

യാത്രയ്ക്കിടെ തൻ്റെ 80,000 രൂപയോളം വിലപിടിപ്പുള്ള സാധനങ്ങൾ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായും തനിക്കു നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടുമാണ് ഡെൽഹി സ്വദേശിയായ യുവതി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. യാത്രക്കാർക്ക് മികച്ച യാത്രാ സൗകര്യം നൽകുന്നതോടൊപ്പം അവർക്കും അവരുടെ സാധന സാമഗ്രികൾക്കും സുരക്ഷ നൽകേണ്ടതും റയിൽവേയുടെ കടമയാണെന്നു കോടതി നിരീക്ഷിച്ചു.

യാത്രക്കാരുടെ സാധന സാമഗ്രികളുടെ ഉത്തരവാദിത്തം അവർക്കാണെന്ന റയിൽവേയുടെ വാദം ഉപഭോക്തൃ കോടതി ചെവിക്കൊണ്ടില്ല

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment