ഇന്നും നാളെയും (ശനി, ഞായർ) കനത്ത മഴയാണ്

At Malayalam
1 Min Read

സംസ്ഥാനത്ത് ഇന്ന് (ശനി ) കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കേരളത്തിൻ്റെ പടിഞ്ഞാറൻ മേഖലകളിലാണ് ഇന്ന് ശക്തമായ മഴ പെയ്യാൻ സാധ്യത എന്നാണ് മുന്നറിയിപ്പ്. ഇതിൻ്റെ പശ്ചാത്തലത്തിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.

നാളെ (ഞായർ) സംസ്ഥാനത്തുടനീളം ശക്തമായ മഴ സാധ്യത നേരത്തേ തന്നെ അറിയിച്ചിട്ടുണ്ട്. കൂടാതെ ഇന്നും നാളെയും കനത്ത മഴയോടൊപ്പം ശക്തിയേറിയ കാറ്റു വീശാനും സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പുതുക്കിയ ജാഗ്രതാ നിർദേശത്തിൽ പറയുന്നത്. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ ചുവന്ന ജാഗ്രതാ നിർദേശമാണ് നിലവിൽ നൽകിയിരിക്കുന്നത്. കേരള തീരപ്രദേശങ്ങളിൽ മീൻ പിടിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment