ഒ ആർ കേളു വൈകാതെ സത്യപ്രതിജ്‌ഞ ചെയ്യും

At Malayalam
1 Min Read

സംസ്ഥാന പട്ടികജാതി, പട്ടിക വർഗ വകുപ്പുകളുടെ മന്ത്രിയായി മാനന്തവാടിയിൽ നിന്നുള്ള നിയമസഭാംഗം ഒ ആർ കേളു വരാൻ സാധ്യതയേറി. സി പി എം സംസ്ഥാന സമിതിയിലെ ആദ്യ പട്ടികവർഗ സമുദായാംഗം കൂടിയായ കേളു നിയമസഭയിൽ ഇപ്പോൾ രണ്ടാമൂഴത്തിലാണ്. മന്ത്രിസ്ഥാനത്തേക്ക് പാർട്ടിയുടെ പ്രഥമ പരിഗണന ഒ ആർ കേളുവിന് തന്നെയെന്നാണ് പുതിയ റിപ്പോർട്ടുകൾ. മന്ത്രി കെ രാധാകൃഷ്ണൻ ഇന്നലെ മന്ത്രി, എം എൽ എ സ്ഥാനങ്ങൾ രാജിവച്ചതോടെ പുതിയ മന്ത്രിയെ അടിയന്തരമായി നിയമിച്ചേക്കും.

ഒ ആർ കേളുവിനൊപ്പം മറ്റു ചില പേരുകളും പരിഗണനയിലുണ്ടായിരുന്നു. ബാലുശേരിയിൽ നിന്നുള്ള നിയമസഭാംഗം സച്ചിൻ ദേവ്, തരൂരിൽ നിന്നുള്ള അംഗമായ പി പി സുമോദ് ,കുന്നത്തുനാട് നിന്നുള്ള പി വി ശ്രീനിജൻ തുടങ്ങിയ പേരുകളും പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും സീനിയോറിറ്റിയും അനുഭവ സമ്പത്തും ഒ ആർ കേളുവിന് തുണയാകും എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ അവിടന്നു തന്നെയുള്ള മുൻ എം എൽ എ യു ആർ പ്രദീപിനാണ് സാധ്യത കല്പിക്കുന്നത്. ഇപ്പോൾ എസ് സി, എസ് റ്റി കോർപ്പറേഷൻ ചെയർമാനാണ് യു ആർ പ്രദീപ്.

- Advertisement -
Share This Article
Leave a comment