പഞ്ചായത്ത് അംഗത്തെ കാപ്പ ചുമത്തി നാടു കടത്തി

At Malayalam
0 Min Read

തൃശൂരിൽ ബി ജെ പി യുടെ ഒരു പഞ്ചായത്ത് അംഗത്തിൻ്റെ പേരിൽ കാപ്പ ചുമത്തി നാടു കടത്തിയതായി പൊലീസ്. തൃശൂർ ജില്ലയിലെ പടിയൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡായ ചെരുന്തറയിലെ പഞ്ചായത്തംഗമാണ് പടിയൂർ മണ്ണായി വീട്ടിൽ ശ്രീജിത്ത്. ബി ജെ പി ടിക്കറ്റിൽ ജയിച്ചാണ് ഇയാൾ പഞ്ചായത്ത് അംഗമായത്.

സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ ആക്രമിച്ച കേസ് ഉൾപ്പെടെ വധശ്രമത്തിനുവരെ ശ്രീജിത്തിൻ്റെ പേരിൽ കേസുണ്ട്. ഇത്തരം ക്രിമിനൽ കേസുകൾ മുൻ നിർത്തി ഇയാളെ കാപ്പ ചുമത്തി നാടുകടത്തുകയായിരുന്നു.

Share This Article
Leave a comment