ജനതാദൾ (എസ്) എന്ന പാർടി ഇനി ആ പേരിൽ കേരളത്തിലുണ്ടാകില്ല. ജെ ഡി എസ് പുതിയ പാർട്ടി രൂപീകരിച്ച് അതിൽ കേരള ഘടകം ലയിച്ച് പുതിയ പാർട്ടിയായി പ്രവർത്തിക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷനും മുൻമന്ത്രിയുമായ മാത്യു ടി തോമസ്.
ദേശീയ തലത്തിൽ ബി ജെ പി വിരുദ്ധ നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ട് കേരളത്തിൽ ഇടതുപക്ഷത്തിനൊപ്പം സജീവമായി ഉണ്ടാകും. ഇനി പാർട്ടിയുടെ ദേശീയ ഘടകവുമായി പാർട്ടിക്ക് യാതൊരുവിധ ബന്ധവുമുണ്ടാകില്ല. തിരുവനന്തപുരത്തു ചേർന്ന പാർട്ടിയുടെ നേതൃയോഗത്തിനു ശേഷം മാത്യു ടി തോമസ് അറിയിച്ചു.
പാർട്ടിയുടെ ദേശീയ ഘടകം ബി ജെ പിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ച സാഹചര്യത്തിലാണ് ആ ബന്ധം തങ്ങൾ വേണ്ട എന്നു വയ്ക്കുന്നതെന്നും ദേശീയ നേതൃത്വം ബി ജെ പി ബന്ധം ഉപേക്ഷിച്ചാൽ സംസ്ഥാന ഘടകം പാർട്ടിയിൽ ലയിക്കുമെന്നും മാത്യു ടി തോമസ് പറഞ്ഞു