ചക്കയും പൊറോട്ടയും തിന്ന് പശുക്കൾ ചത്തു

At Malayalam
1 Min Read

കൊല്ലം ജില്ലയിലെ വെളിനല്ലൂരിൽ അഞ്ച് പശുക്കൾ ചത്തു. ഇന്നലെ വൈകീട്ട് മുതൽ ഓരോ പശുക്കളായി കുഴഞ്ഞു വീഴുകയായിരുന്നു. ഫാമിൽ വളർത്തിയിരുന്ന പശുക്കളായിരുന്നു ഇവ. തീറ്റയിൽ അമിതമായി ചക്കയും പൊറോട്ടയും നൽകിയതാണ് പശുക്കൾ ചാകാൻ കാരണമെന്ന് പറയുന്നു. പൊറോട്ടയും ചക്കയും പശുക്കൾക്ക് ദഹനക്കുറവുണ്ടാക്കിയതാണ് മരണത്തിനു വഴിവച്ചത്.

ജില്ലാ മൃഗ സംരക്ഷണ കേന്ദ്രത്തിൽ നിന്നുള്ള എമർജൻസി റസ്പോൺസ് ടീമിലെ ഡോക്ടർമാരെത്തി അവശ നിലയിലായ കന്നുകാലികൾക്ക് അടിയന്തര ചികിത്സ നൽകി. പശുക്കളുടെ പോസ്റ്റ് മോർട്ടം നടത്തി മരണ കാരണം കണ്ടെത്തിയതും ഈ ടീമംഗങ്ങളാണ്.

മൃഗ സംരക്ഷണ വകുപ്പു മന്ത്രി ജെ ചിഞ്ചുറാണി ഫാം സന്ദർശിച്ച് വിവരങ്ങൾ ആരാഞ്ഞു. കർഷകന് ആവശ്യമായ നഷ്ട പരിഹാരം നൽകുമെന്നും കന്നു കാലിതീറ്റകളെ സംബന്ധിച്ച് ക്ഷീര കർഷകർക്ക് അവബോധം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment