ലൈബ്രേറിയന്‍, ഇന്‍സ്ട്രക്ടര്‍ നിയമനം

At Malayalam
1 Min Read

മലപ്പുറം ജില്ലയിലെ നിലമ്പൂർ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഒഴിവുളള ലൈബ്രേറിയൻ, കമ്പ്യൂട്ടർ ഇൻസ്ട്രക്ട‌ർ തസ്‌തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ക്ക് എസ് എസ് എല്‍ സി / ടി എച്ച് എസ് എല്‍ സിയും ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി അല്ലെങ്കില്‍ കെ ജി സി ഇ അല്ലെങ്കില്‍ വി എച്ച് എസ് സി വിജയവുമാണ് യോഗ്യത. ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം വേണം. ലൈബ്രേറിയന് ലൈബ്രറി സയൻസിൽ ബിരുദം, കമ്പ്യൂട്ടറൈസ്‌ഡ്‌ ലൈബ്രറിയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യതകള്‍.

കോഹ സോഫ്റ്റ് വെയറിലുള്ള പരിജ്‌ഞാനം അഭികാമ്യം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളില്‍ ജൂണ്‍ 24 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.

കമ്പ്യൂട്ടർ ഇൻസ്ട്രക്‌ടർ തസ്‌തികയിലേക്ക് രാവിലെ 10.30 നും ലൈബ്രേറിയൻ തസ്‌തികയിലേക്ക് ഉച്ചക്ക് 12 മണിക്കുമാണ് ഇന്റർവ്യൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 6282553873, 9947299075.

- Advertisement -
Share This Article
Leave a comment