സി ഇ ടിയിൽ ട്രേഡ്സ്മാൻ ഒഴിവ്

At Malayalam
1 Min Read

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ട്രേഡ്‌സ്മാൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജോലി നോക്കുന്നതിന് താൽപ്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഇലക്ട്രോണിക്‌സ് ട്രേഡിൽ T H S L C ജയം /ഇലക്ട്രോണിക്‌സ് ട്രേഡിൽ National Trade Certificate (N T C) ജയം / ഇലക്ട്രോണിക്‌സ് ട്രേഡിൽ Kerala Government Certificate in Engineering Examination (K G C E) ജയം /ഇലക്ട്രോണിക്‌സ് ട്രേഡിൽ Vocational Higher Secondary Certificate Course (V H S E) ജയം (Electronics and Communication Engineering Equivalent) ആണ് യോഗ്യത.

പ്രായപരിധി – 18 – 45 വയസ്.
എഴുത്തുപരീക്ഷയുടേയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 20 നു രാവിലെ 10ന് ബന്ധപ്പെട്ട വിഭാഗത്തിൽ നേരിട്ട് ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പ് എന്നിവ സഹിതം ഹാജരാകണം. ഉയർന്ന യോഗ്യത (Diploma/B.Tech/M.Tech) ഉളളവരേയും പരിഗണിക്കും. അപേക്ഷഫോമിന്റെ മാതൃക www.cet.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭിക്കും.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment