കേരള മന്ത്രി അങ്ങനെയങ്ങ് പോകണ്ടെന്ന് കേന്ദ്രം

At Malayalam
1 Min Read

സംസ്ഥാന ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജിൻ്റെ കുവൈത്ത് യാത്ര മുടങ്ങി. കേന്ദ്ര വിദേശ കാര്യമന്ത്രാലയമാണ് മന്ത്രിയുടെ യാത്ര തടഞ്ഞത്. ഡെൽഹിയിലെ റസിഡൻ്റ് കമ്മിഷണർ മന്ത്രിയുടെ യാത്രക്കായി നടത്തിയ ശ്രമമാണ് കേന്ദ്രം തടഞ്ഞത്. അതേ സമയം എന്തു കൊണ്ട് യാത്ര തടഞ്ഞുവെന്നതിന് ഒരു വിശദീകരണവും കേന്ദ്രം നൽകിയതുമില്ല. ഇന്നലെ രാത്രി 9.20 ന് പുറപ്പെടുന്ന വിമാനത്തിലാണ് മന്ത്രി പോകാൻ നിശ്ചയിച്ചിരുന്നത്.

പോകാനായി അവസാന നിമിഷം വരെ കാത്തിരുന്നു വെന്നും എന്നാൽ പൊളിറ്റിക്കൽ ക്ലിയറൻസ് കേന്ദ്രം നൽകിയില്ലെന്നും മന്ത്രി പിന്നീട് പറഞ്ഞു. കുവൈത്തിൽ മരണപ്പെട്ടവരിൽ ഏറ്റവും കൂടുതൽ പേർ മലയാളികളാണ്. ആകെ 49 ഇന്ത്യക്കാരാണ് മരിച്ചത്. എല്ലാ മരണവും നമുക്ക് ഒരു പോലെ വേദനയുളവാക്കുന്നതാണ്. നിരവധി പേർ കുവൈത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുമാണ്. അവരുടെയൊന്നും ബന്ധുക്കളോ വേണ്ടപ്പെട്ടവരോ സമീപത്തില്ല. ദുരന്ത മുഖത്ത് പോലും കേരളത്തോട് കേന്ദ്രം സ്വീകരിക്കുന്ന ഇത്തരം നിലപാടുകൾ ദൗർഭാഗ്യകരമെന്നേ പറയാനാകൂ എന്നും വീണാ ജോർജ് പറഞ്ഞു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിംഗ് കുവൈത്തിലുണ്ട്. കേരളത്തോട് ഈ ഘട്ടത്തിൽ കേന്ദ്രം സ്വീകരിച്ച നിലപാടിൽ വിവിധ തലങ്ങളിൽ നിന്ന് വിമർശനമുയരുകയാണ്.

- Advertisement -
Share This Article
Leave a comment